കണ്ണൂർ വിമാനത്താവളം ; നഷ്ടപരിഹാരത്തിന് ഫണ്ട് ലഭ്യമാക്കാൻ തീരുമാനം

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഫണ്ട് ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം. കിൻഫ്രയോട് ബാങ്ക് വായ്പയെടുത്ത് നഷ്ടപരിഹാരത്തിനുള്ള തുക കണ്ടെത്താനാണ് നിർദേശം നൽകിയത്. സ്ഥലമെടുപ്പിന്റെ ആദ്യഘട്ടങ്ങളിലും ഈ രീതിയിൽ തന്നെയാണ് നഷ്ടപരിഹാരം അനുവദിച്ചത്. 200 കോടിയിലധികം രൂപയാണ് ഭൂവുടമകൾക്ക് നഷ്ടപരിഹാരമായി നൽകേണ്ടത്. യോഗത്തിൽ റവന്യൂവകുപ്പ്, കിയാൽ, കിൻഫ്ര അധികൃതർ പങ്കെടുത്തു.