വസ്തു നികുതി പിഴ കൂടാതെ അടയ്ക്കാനുള്ള തീയതി വീണ്ടും നീട്ടി

കോവിഡ് -19 പ്രത്യേക സാഹചര്യം പരിഗണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി പിഴകൂടാതെ അടയ്ക്കാനുള്ള അവസാന തിയതി 31-03-2021 വരെ ദീര്‍ഘിപ്പിച്ചു നല്‍കി. പൊതുജനങ്ങളും വ്യാപാരികളും മറ്റ് സംരംഭകരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള വസ്തു നികുതി പിഴകൂടാതെ അടയ്ക്കാനുള്ള സമയപരിധി മുന്‍പ് 30-06-2020 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അവസാന തീയതി ഈ വര്‍ഷം മാര്‍ച്ച് 31 വരെ വീണ്ടും ദീര്‍ഘിപ്പിച്ച് നല്‍കിയിരിക്കുന്നത്.