ട്രെയിന്‍ യാത്രക്കാര്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ഭക്ഷണം ലഭ്യമാക്കും

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ഭക്ഷണം ലഭ്യമാക്കും. ഐആര്‍സിടിസിയുടെ ഇ- കാറ്ററിങ് സേവനത്തിലൂടെയാണ് ഭക്ഷണം യാത്രക്കാരിലേക്ക് എത്തിക്കുക.
‘ഫുഡ് ഓണ്‍ ട്രാക്ക്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഭക്ഷണത്തിന്റെ ഓര്‍ഡറുകള്‍ സ്വീകരിക്കുക. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാണ്. ടിക്കറ്റിലെ പിഎന്‍ആര്‍ നമ്പറും മറ്റ് യാത്രാ വിശദാംശങ്ങളും നല്‍കിയാല്‍ ഭക്ഷണം സീറ്റിലെത്തും.ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ തുടങ്ങി എല്ലാ വിഭവങ്ങളും ഇതില്‍ ലഭ്യമാണ്. ഏതു സ്റ്റേഷനില്‍ വെച്ചാണോ ഭക്ഷണം വേണ്ടതെന്ന് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവിടെ ലഭിക്കുന്ന ഭക്ഷണങ്ങളുടെ പട്ടിക തെളിയും. തുടര്‍ന്ന് എന്തുതരം ഭക്ഷണം വേണമെന്നും തീരുമാനിക്കാം. വില വിവരങ്ങളും ഭക്ഷണത്തോടൊപ്പം പ്രദര്‍ശിപ്പിച്ചിരിക്കും.