വലിയപറമ്പ: പള്‍സ് പോളിയോ പ്രവര്‍ത്തനത്തിന് ഔദ്യോഗിക വാഹനം വിട്ടു നല്കി വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി സജീവന് . തന്റെ ഉപജീവന മാര്‍ഗ്ഗമായ ട്രക്കര്‍ സ്വയം ഡ്രൈവ് ചെയ്ത് ഉദ്ഘാടനത്തിനായി പടന്നക്കടപ്പുറം എഫ് എച്ച് സിയിലെത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് ഗ്രാമപഞ്ചായത്ത് മാതൃകയായിരിക്കുകയാണ് ഇദ്ദേഹം . സാമൂഹ്യ ബാധ്യതയാണ് മര്‍മ്മ പ്രധാനമെന്നും പള്‍സ് പോളിയോ പ്രവര്‍ത്തനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും പ്രസിഡണ്ട് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രസിഡണ്ടിന്റെ ജനകീയ ഇടപെടല്‍ പൊതുവെപ്രശംസിക്കപ്പെടുന്നതിനിടയിലാണ് ഇത്തരം മാതൃകകള്‍ തീര്‍ക്കുന്നത് എന്നത് പൊതുസമൂഹത്തിനിടയില്‍ വലിയ പ്രതീക്ഷയാണ് നല്കി കൊണ്ടിരിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതിന് മുമ്പ് പയ്യന്നൂർ -കവ്വായി റൂട്ടിൽ ഓടിയിരുന്ന ട്രക്കർ ഡൈവ്രർ ആയിരുന്നു വി.വി.സജീവൻ.