ബാംബൊലിം: ഐഎസ്എല്ലില്‍ മുംബൈ സിറ്റിയെ പരാജയപ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്സി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈയെ നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്. ഈ സീസണില്‍ മുംബൈയ്ക്കു നേരിട്ട രണ്ടാമത്തെ മാത്രം തോല്‍വിയാണിത്.
നേരത്തേ ആദ്യപാദത്തിലും നോര്‍ത്ത് ഈസ്റ്റ് 1-0ന് മുംബൈയെ വീഴ്ത്തിയിരുന്നു. ആദ്യ പകുതിയില്‍ 10 മിനിറ്റിനകം തന്നെ രണ്ടു ഗോളുകള്‍ മുബൈയുടെ വലയ്ക്കുള്ളിലാക്കി നോര്‍ത്ത് ഈസ്റ്റ് ആധിപത്യം നേടിയിരുന്നു. ഡെഷോണ്‍ ബ്രൗണിയുടെ വകയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടു ഗോളുകളും. ആറ്, ഒമ്പത് മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്.