യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചാലക്കുടി കെഎസ്ആര്‍ടിസിക്ക് സമീപം സ്വകാര്യ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഈ റോഡ് സ്വദേശിനി അനിത (33), തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി സജിത് (36) എന്നിവരാണ് മരിച്ചത്. ഒരേ കയറില്‍ ആണ് രണ്ടാളും തൂങ്ങി മരിച്ചത്. ഭാര്യയും ഭര്‍ത്താവും എന്ന പേരിലാണ് ലോഡ്ജില്‍ റൂമെടുത്തത്. ഒപ്പം യുവതിയുടെ രണ്ടു മക്കളും ഉണ്ടായിരുന്നു. രാവിലെ കുട്ടികളാണ് തൊട്ടടുത്ത റൂമില്‍ ഉള്ള താമസക്കാരെ വിവരം അറിയിച്ചത്. തുടര്‍ന്നാണ് മരണ വിവരം പുറത്ത് അറിയുന്നത്. കുട്ടികള്‍ ചാലക്കുടി പൊലീസിന്റെ സംരക്ഷണത്തിലാണ്.