ഈ വർഷത്തെ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച നടക്കും. 24, 690 ബൂത്തുകളിലായി അഞ്ചു വയസ്സിൽ താഴെയുള്ള 24, 49, 222 കുട്ടികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മരുന്ന് നൽകും.രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ബൂത്തുകളുടെ പ്രവർത്തനം. ബൂത്തുകളിലുള്ള എല്ലാ വാക്സിനേറ്റെർമാരും 95 മാസ്ക്, ഫേസ് ഷീൽഡ്, ഗ്ലൗസ് എന്നിവ ധരിക്കണം. പനി ചുമ ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ പോളിയോ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് നിയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.