കാത്തിരിപ്പിന് വിരാമമിട്ട് കെജിഎഫ് 2 തിയറ്ററുകളിലെത്തുന്നു

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കെജിഎഫ് 2 എത്തുന്നു. 2021 ജൂലൈ 16ന് കെജിഎഫ് 2 തിയറ്ററുകളിലെത്തും. കോവിഡ് ഇടവേളയ്ക്കുശേഷം രാജ്യത്തെ തിയറ്ററുകള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കെജിഎഫ് 2–ന്‍റെ റിലീസ് ഏവരെയും ആവേശത്തിലാക്കിയിരിക്കുകയാണ്.

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് റോക്കി ഭായ് ചിത്രത്തിലൂടെയെത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ കൊടും വില്ലൻ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്.

ചിത്രത്തിന്റെ റിലീസ് തിയതി നടൻ പൃഥ്വിരാജും പങ്കുവച്ചിട്ടുണ്ട്. കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന ‘കെജിഎഫ് 2’ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. നായകനായ യാഷിന്റെ ​ഗംഭീര പ്രകടനം തന്നെ ചിത്രത്തിൽ കാണാനാകുമെന്നാണ് ആരാധക പ്രതീക്ഷ.