ചരിത്രത്തിലെ ‘ഗാന്ധിമാവ് ‘

 

പ​യ്യ​ന്നൂ​ര്‍ : പ​യ്യ​ന്നൂ​രി​ന്റ മണ്ണിൽ ഗാന്ധിയുടെ ഓ​ര്‍​മ​ക​ള്‍​ക്ക് ഒ​രു നാ​ട്ടു​മാ​വി‍െന്‍റ കുളിർമ്മയുണ്ട് . മ​ഹാ​ത്മ​ഗാ​ന്ധി ന​ട്ടു​ന​ന​ച്ച മാ​വാ​ണ് 87ാം വ​യ​സ്സി​ലും ച​രി​ത്ര​ത്തി​ന് മുന്നിൽ പ​ട​ര്‍​ന്നു​പ​ന്ത​ലി​ച്ച്‌ തലയുയർത്തി നിൽക്കുന്നത്. നി​ര​വ​ധി ച​രി​ത്ര​മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍​ക്കും ന​വോ​ത്ഥാ​ന പോ​രാ​ട്ട​ങ്ങ​ള്‍​ക്കും സാ​ക്ഷി​യാ​യ പ​യ്യ​ന്നൂ​രി​ലെ ‘ഗാ​ന്ധി​മാ​വ്’ ച​രി​ത്ര വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ന്നും വി​ജ്ഞാ​ന​ത്തിന്റെയും ദീ​പ​സ്​​മൃ​തി​യു​ടെ​യും വൈ​കാ​രി​ക​ത​യു​ടെ​യും ത​ണ​ലാ​ണ്. പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ല്‍ വ​ണ്ടി​യി​റ​ങ്ങി​യ ഗാ​ന്ധി​ജി ആ​രാ​ധ​ക വൃ​ന്ദ​ത്തോ​ടൊ​പ്പം പ​യ്യ​ന്നൂ​ര്‍ ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ല​യ​ത്തി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. ദ​ലി​ത് കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ താ​മ​സി​പ്പി​ച്ച്‌ വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന​തി​ന് ശ്രീ​നാ​രാ​യ​ണ ഗു​രു​വി‍െന്‍റ അ​വ​സാ​ന ശി​ഷ്യ​ന്‍ സ്വാ​മി ആ​ന​ന്ദ തീ​ര്‍​ഥ​നാ​ണ് ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ല​യം സ്ഥാ​പി​ച്ച​ത്. ഇ​ത​റി​ഞ്ഞാ​ണ് ഗാ​ന്ധി​ജി പ​യ്യ​ന്നൂ​രി​ലെ​ത്തി​യ​ത്. സ്വാ​മി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ അ​ഭി​ന​ന്ദി​ച്ച ഗാ​ന്ധി​ജി അ​ത് സ​ന്ദ​ര്‍​ശ​ക പു​സ്​​ത​ക​ത്തി​ല്‍ കു​റി​ക്കു​ക​യും ചെ​യ്തു. ഈ ​കു​റി​പ്പ് പു​സ്ത​കം ഇ​ന്നും ആ​ശ്ര​മ​ത്തി​ല്‍ അ​മൂ​ല്യ​നി​ധി​യാ​യി സൂ​ക്ഷി​ക്കു​ന്നു​ണ്ട്. പ​യ്യ​ന്നൂ​രി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളും ച​രി​ത്ര സ്നേ​ഹി​ക​ളും ഗാ​ന്ധി​മാ​വും ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ല​യ​വും സ​ന്ദ​ര്‍​ശി​ക്കു​ക പ​തി​വാ​ണ്.