കിണറ്റിന്റെ കമ്പിയില്‍ തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ച രണ്ടുപേര്‍ കിണറ്റില്‍ വീണ് മരിച്ചു

കാഞ്ഞങ്ങാട് കിണറ്റിന്റെ കമ്പിയില്‍ തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ച രണ്ടുപേര്‍ കിണറ്റില്‍ വീണ് മരിച്ചു. പരപ്പ ക്ലായിക്കോട് നാര്‍ക്കളന്‍ (62), ചെര്‍ക്കാപ്പാറ പട്രച്ചാല്‍ കൃഷ്ണന്‍ (75) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് കൃഷ്ണന്‍ കിണറിന്റെ കമ്പിയില്‍ തൂങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ കയര്‍ പൊട്ടി കിണറ്റില്‍ വീണത്. കാഞ്ഞങ്ങാട് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

നാര്‍ക്കളന്‍ ബുധനാഴ് ചവൈകിട്ടാണ് വിട്ടുമുറ്റത്തെ കിണറിന്റെ കമ്പിയില്‍ തൂങ്ങിയത്. ഇതിനിടയില്‍ വെളളത്തില്‍ വീഴുകയായിരുന്നു.കാഞ്ഞങ്ങാട് നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.