മികച്ച താരം ഫകുണ്ടോ പെരേരയ്ക്ക് പരിക്ക്

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരമായിരുന്ന ഫകുണ്ടോ പെരേരയ്ക്ക് ഗുരുതര പരിക്ക്. പരിശീലനത്തിനിടയില്‍ ആണ് ഫകുണ്ടോയ്ക്ക് മൂക്കിന് പരിക്കേറ്റത്. പരിക്ക് സാരമുള്ളതാണ്.
കഴിഞ്ഞ ദിവസം മൂക്കിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഫകുണ്ടോ പെരേര ഇനി എന്ന് തിരിച്ച് വരും എന്നത് വ്യക്തമല്ല. ഇത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാകും.