ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം

ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം.ആർക്കും പരിക്കില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് അഞ്ചു കാറുകളുടെ ചില്ലുകൾ തകർന്നു. വെള്ളിയാഴ്ച വൈകീട്ടാണ് സ്ഫോടനം. എംബസിക്കു പുറത്തെ നടപ്പാതയിലാണ് സ്ഫോടനം നടന്നത്.സ്ഫോടനത്തെ തുടർന്ന് അബ്ദുൽ കലാംറോഡിൽ സുരക്ഷാ ശക്തമാക്കി. ബീറ്റിങ് റിട്രീറ്റ് സെറിമണിക്ക് വേണ്ടി രാഷ്ട്രപതി രാം നാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിസഭയിലെ മറ്റു മുതിർന്ന അംഗങ്ങളും പങ്കെടുക്കേണ്ട വിജയ് ചൗക്കിൽ നിന്നും രണ്ടു കിലോമീറ്ററിൽ കുറച്ചു ദൂരത്തിലാണ് സ്ഫോടനം നടന്നത്.