ചരിത്രസ്മാരകമായ ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടുമെന്ന് ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്ത്യ. അടച്ചിടാനുള്ള കാരണം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചിട്ടില്ല. റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമസഭവങ്ങളെ തുടര്‍ന്നാണ് ചെങ്കോട്ട അടച്ചത്.
അക്രമസംഭവങ്ങളില്‍ ഉണ്ടായ കേടുപാടുകള്‍ കണക്കാക്കാനാണ് ഇതെന്നാണ് സൂചന. ജനുവരി 19നാണ് ആദ്യം കോട്ട അടച്ചത്. പക്ഷിപ്പനി ഭീഷണിയെത്തുടര്‍ന്ന് 22 വരെ അടച്ചിട്ട കോട്ട 26 വരെ റിപബ്ലിക് ദിന ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കായി വീണ്ടും അടച്ചിട്ടു.