സൗരവ് ഗാംഗുലി നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ

ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി വീണ്ടും നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെയാണ് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്.

കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. കഴിഞ്ഞ ജനുവരിയിലും നെഞ്ച് വേദനയെ തുടർന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.