എംവി ജയരാജനെ പ്രത്യേക മെഡിക്കൽ സംഘം പരിശോധിക്കും

കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ  പ്രത്യേക മെഡിക്കൽ സംഘം പരിശോധിക്കും. നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണുള്ളത്. ന്യൂമോണിയ ബാധയെ തുടർന്ന് എംവി ജയരാജനെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നേരത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നുള്ള സംഘം പരിശോധന നടത്തിയിരുന്നു.ജയരാജന് കടുത്ത പ്രമേഹവും രക്തസമ്മർദവും ഉള്ളതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധ സംഘം വൈകിട്ടോടെ ആശുപത്രിയിലെത്തും.