മദ്യത്തിന്‍റെ വിലവര്‍ധനവില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മദ്യത്തിന്‍റെ വിലവര്‍ധനവില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല കത്ത് നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയന്‍, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍, ബെവ്കോ എം.ഡി. എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം. ഡിസ്റ്റിലറി ഉടമകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മദ്യവില കൂട്ടിയതെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.