അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടികൂടി

ത​ളി​പ്പ​റ​മ്ബ്: അ​ന​ര്‍​ഹ മു​ന്‍​ഗ​ണ​ന/​അ​േ​ന്ത്യാ​ദ​യ കാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് രൂ​പ​വ​ത്​​ക​രി​ച്ച പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം വ​ര​ഡൂ​ല്‍, തേ​ര്‍​ളാ​യി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി അ​ന​ര്‍​ഹ കാ​ര്‍​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. 55ഓ​ളം വീ​ടു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന 15 അ​ന​ര്‍​ഹ മു​ന്‍​ഗ​ണ​ന കാ​ര്‍​ഡു​ക​ളും മൂ​ന്ന് അ​േ​ന്ത്യാ​ദ​യ കാ​ര്‍​ഡു​ക​ളും ആ​റ് സ​ബ്സി​ഡി കാ​ര്‍​ഡു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

വ്യാ​ജ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കാ​ര്‍​ഡു​ക​ള്‍ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടൊ​പ്പം ഇ​വ​രി​ല്‍​നി​ന്ന്​ പി​ഴ​യും ദു​രു​പ​യോ​ഗം ചെ​യ്ത് വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ളു​ടെ വി​പ​ണി​വി​ല​യും ഈ​ടാ​ക്കും. കൂ​ടാ​തെ ഒ​രു വ​ര്‍​ഷം​വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കും​വി​ധം നി​യ​മ ന​ട​പ​ടി​ക്കും വി​ധേ​യ​രാ​കും.

അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​ന കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം​വെ​ച്ച്‌ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ പി​ടി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല​വി​ല്‍ 50,000 രൂ​പ മു​ത​ല്‍ ഒ​രു​ല​ക്ഷം രൂ​പ​വ​രെ പി​ഴ അ​ട​ക്കേ​ണ്ടി​വ​രും. നി​യ​മം ന​ട​പ്പി​ല്‍ വ​രു​ത്തി​യ​തു​മു​ത​ല്‍ ഇ​തു​വ​രെ ത​ളി​പ്പ​റ​മ്ബ്​ താ​ലൂ​ക്കി​ല്‍ 5,54,111 രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കി​യി​ട്ടു​ണ്ട്.

അ​ന​ര്‍​ഹ​മാ​യി ഇ​ത്ത​ര​ത്തി​ല്‍ കാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ച്‌ അ​റി​യു​ന്ന​വ​ര്‍ താ​ലൂ​ക്ക് സ​െ​പ്ലെ ഓ​ഫി​സി​ലെ 04602203128 എ​ന്ന ന​മ്ബ​റി​ല്‍ വി​വ​രം കൈ​മാ​റ​ണ​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ ടി.​ആ​ര്‍. സു​രേ​ഷ് അ​റി​യി​ച്ചു.