ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ;മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കിയ സംഭവത്തിൽ വിമർശനവുമായി എംഎം ആരിഫ് എംപി

ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് സംസ്ഥാനം നൽകിയ പട്ടികയിൽ നിന്ന് ജില്ലയിലെ മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കിയ സംഭവത്തിൽ വിമർശനവുമായി എംഎം ആരിഫ് എംപി. ഈ മാസം 28ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ നിന്ന് മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമൻ, എംപിമാരായ എംഎം ആരിഫ്, കെസി വേണുഗോപാൽ എന്നിവരെയാണ് കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുള്ളത്.

കേന്ദ്ര സർക്കാറിനേക്കാൾ സംസ്ഥാന സർക്കാർ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് അവിടുത്തെ എംഎൽഎ കൂടിയായ ധനകാര്യമന്ത്രി തോമസ് ഐസക്കിനെ പോലും ഒഴിവാക്കിയത് ശരിയായ നടപടിയല്ല കേന്ദ്ര നടപടി ജനാധിപത്യ വിരുദ്ധമാണ്. ചടങ്ങിൽ പങ്കെടുക്കണമോ എന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാറിൽ നിന്ന് തനിക്ക് അറിയിപ്പ് ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ ചടങ്ങിൽപങ്കെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിയുടെ കത്ത് ലഭിച്ചിരുന്നു. പാർലമെന്റിൽ ബൈപ്പാസ് ഉദ്ഘാടനം രണ്ട് വർഷം മുൻപ് നടത്തണെന്ന് ആവശ്യപ്പെട്ടതാണ്. ഇതിൽ ഗർഡറുകൾ സ്ഥാപിക്കാൻ താൻ അടക്കമുള്ളവരുടെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും  എംഎം ആരിഫ് എംപി വിമർശിച്ചു.