വാളയാര്‍ കേസിൽ തുടരന്വേഷണത്തിന് അനുമതി

വാളയാര്‍ പോക്സോ കേസില്‍ തുടരന്വേഷണത്തിന് അനുമതിയെന്ന് റിപ്പോര്‍ട്ട്. പാലക്കാട് പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കൂടാതെ കേസിലെ പ്രതികളെ വിട്ടയച്ചപ്പോള്‍ പുനരന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചിരുന്നു. അപേക്ഷ നല്‍കിയത് ഇത്പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. എ.എസ് രാജുവാണ്. ഇന്നലെ ഇത് പോക്സോ കോടതി പരിഗണിക്കുകയും ഇന്ന് വിധി പുറപ്പെടുവിക്കുകയുമായിരുന്നു.

 

കേസില്‍ ആദ്യം മുതലുള്ള അന്വേഷണപ്രക്രിയകള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നടക്കും. കൂടാതെ ആളുകളുടെ മൊഴി എടുക്കല്‍, ശാസ്ത്രീയമായ തെളിവെടുക്കല്‍ തുടങ്ങിയ നടപടികള്‍ അന്വേഷണ സംഘം വീണ്ടും നടപ്പിലാക്കും. അന്വേഷണത്തിന്റെ മുഴുവനായുള്ള മേല്‍നോട്ടം നിശാന്തിനി ഐ.പി.എസിനാണ്. പോലീസ് നല്‍കുന്ന വിവരം തുടരന്വേഷണം ഉടന്‍ ആരംഭിക്കുമെന്നാണ്.