കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 10 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശി ഇര്‍ഷാദില്‍ നിന്നാണ് ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വര്‍ണം പിടികൂടിയത്. 10 ലക്ഷം രൂപ വില വരുന്ന 193 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.