യുദ്ധപ്രഖ്യാപനത്തിനല്ല താന്‍ വാര്‍ത്താസമ്മേളനം നടത്തിയത്; എം.ഡി ബിജു പ്രഭാകര്‍

തൊഴിലാളികളുമായി യുദ്ധപ്രഖ്യാപനത്തിനല്ല താന്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍. മറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് അങ്ങനെ ചെയ്തതെന്നും കെ.എസ്.ആര്‍.ടി.സിയെ നന്നാക്കാമെന്നുള്ള ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം ബോധ്യപ്പെടുത്തി.

എം.ഡി സ്ഥാനം താൻ മുഖ്യമന്ത്രിയോട് ചോദിച്ചുവാങ്ങിയതാണെന്നും ബിജു പ്രഭാകർ പറഞ്ഞു. “തൊഴിലാളികള്‍ക്കൊപ്പമാണ് ഞാന്‍ എപ്പോഴും നിലകൊണ്ടത്. അതുകൊണ്ട് തന്നെ ഞാന്‍ ആക്ഷേപിച്ചത് ആര്‍ക്കേലും കൊണ്ടിട്ടുണ്ടെങ്കില്‍ അതിവിടുത്തെ കാട്ടുകള്ളന്മാര്‍ക്ക് മാത്രമേ കൊണ്ടിട്ടുള്ളൂ. അവരായിരിക്കാം മാധ്യമങ്ങളില്‍ ഇങ്ങനെ കിടന്ന് വിളിച്ചു പറയുന്നത്”. തലപ്പത്തുള്ളവര്‍ ജീവനക്കാരെ ഉപദ്രവിക്കുകയാണ്. വിരമിച്ച ശേഷം പൊതുരംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.