പുതുക്കിയ സ്വകാര്യത സംബന്ധിച്ച വന്‍ വിവാദങ്ങള്‍ക്കിടെ ഉപയോക്താകള്‍ക്ക് നേരിട്ട് സന്ദേശമയച്ച് വാട്സ്ആപ്. സന്ദേശം ഉപയോക്താക്കളുടെ വാട്സ്ആപ് സ്റ്റാറ്റസ് ബാറിലാണ് പ്രത്യക്ഷപ്പെട്ടത്. ഉപയോക്താക്കളുടെ സ്വകാര്യത പൂര്‍ണമായും സംരക്ഷിക്കുമെന്ന് വാട്സ്ആപ് സന്ദേശത്തില്‍ പറയുന്നു.
‘എന്‍ഡ് ടു എന്‍ഡ് എന്സ്ക്രിപ്ഷന്’ സുരക്ഷയില്‍ ഉപയോക്താക്കള്‍ നടത്തുന്ന ചാറ്റുകള്‍ വായിക്കാറില്ല. ഷെയര്‍ ചെയ്യുന്ന ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കാറില്ല. കോണ്ടാക്ട് വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവെക്കാറില്ല തുടങ്ങിയ കാര്യങ്ങളാണ് സ്റ്റാറ്റസുകളിലൂടെ വാട്സ്ആപ് ഉപയോക്താക്കളെ നേരിട്ട് അറിയിച്ചിരിക്കുന്നത്.
അതെ സമയം നേരത്തെ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് വാട്സ്ആപ് നീട്ടിവെച്ചിരുന്നു. ആഗോള തലത്തില്‍ കനത്ത പ്രതിഷേധമുണ്ടായതോടെയാണ് മെസഞ്ചര്‍ ഭീമന്മാരുടെ പിന്മാറ്റം. പ്രൈവസി പോളിസി അപ്‌ഡേറ്റ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ വാട്സ്ആപിന് നിരവധി ഉപയോക്താക്കളെ നഷ്ടമായിരുന്നു. ഏറെ പേര്‍ സിഗ്നല്‍ ആപ്പിലേക്ക് മാറിയതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു .