പിണറായിയാണ് ശരിയെന്ന് തെളിഞ്ഞു -ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

കണ്ണൂര്‍: പിണറായി വിജയനെ കണ്ട് ക്ഷമ ചോദിക്കണമെന്നും അദ്ദേഹമാണ് ശരിയെന്ന് തെളിഞ്ഞെന്നും കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.

കുറ്റബോധമുണ്ടെന്നും തനിക്ക് തെറ്റുപറ്റിയ കാര്യം പിണറായിയെ അറിയിക്കണമെന്നും അദ്ദേഹം പറ‍യുന്നു.ഒരാഗ്രഹം ബാക്കിയുണ്ട്. പിണറായിയെ കാണണം. രണ്ടുകണ്ണിനും കാഴ്ചയില്ലെങ്കിലും ശബ്ദം കേള്‍ക്കാമല്ലോ -അദ്ദേഹം പറഞ്ഞു.

തന്‍െറ പുസ്തകത്തിലെ പിണറായിക്കെതിരായ വിമര്‍ശനങ്ങള്‍ പിന്‍വലിച്ചിരുന്നു. വിഭാഗീയതയുടെ കാലത്ത് വി.എസ് അച്യുതാനന്ദനൊപ്പം നിന്നതാണ് പിണറായിയുമായി അകലാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.