സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹനവകുപ്പിന്‍റെ ഓപ്പറേഷന്‍ സ്ക്രീന്‍ പരിശോധന തുടങ്ങി. കര്‍ട്ടനും കറുത്ത ഫിലിമും മാറ്റാത്ത വാഹനങ്ങള്‍ കണ്ടെത്തുന്നതിനാണ് ഓപ്പറേഷന്‍ സ്ക്രീന്‍ എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തുന്നത്.
പിടിക്കപ്പെട്ടാല്‍ ആദ്യ ഘട്ടത്തില്‍ വാഹനത്തിന്‍റെ ഫോട്ടോയെടുത്ത് ഉടമക്ക് അയച്ചുകൊടുക്കുകയും തുടര്‍നടപടികളെകുറിച്ച് വിശദീകരിക്കുകയും ഫൈന്‍ അടക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ശേഷം മുന്ന് ദിവസിത്തിനകം ഇത് തിരുത്തിയില്ലെങ്കില്‍ കര്‍ശനടപടികളിലേക്ക് കടക്കും. റജിസ്ട്രേഷന്‍ റദ്ദാക്കുന്നതടക്കമുള്ള നീക്കങ്ങളായിരിക്കും ഇത്തരക്കാര്‍ക്കെതിരെ സ്വീകരിക്കുകയെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.