പത്തനംതിട്ട: ശബരിമലയില്‍ പൊന്നമ്ബല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു.. 6.42നാണ് ജ്യോതി തെളിഞ്ഞത്. സന്നിധാനം ശരണം വിളികളാല്‍ മുങ്ങി. കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇത്തവണ മകരജ്യോതി ദര്‍ശനം നടന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണ എല്ലാ ഒരുക്കങ്ങളും നടത്തിയത്.
അയ്യായിരം പേര്‍ക്കു മാത്രമാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് സന്നിധാനത്തേക്കെത്തിച്ച തിരുവാഭരണം ഏറ്റുവാങ്ങി. അതിന് ശേഷം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് ദീപാരാധനയ്ക്ക് ശേഷം സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ജ്യോതി തെളിഞ്ഞു. മൂന്നു പ്രാവശ്യം ജ്യോതി തെളിഞ്ഞതോടെ ഭക്തര്‍ ശരണം വിളിയോടെ അയ്യപ്പനെ തൊഴുതു. ഇക്കുറി ജ്യോതി ദര്‍ശിക്കാന്‍ സന്നിധാനത്തു നിന്ന് മാത്രമേ അനുമതിയുണ്ടായിരുന്നുള്ളു.