തദ്ദേശ സ്ഥാപന ഭരണസമിതികളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള നാല് ദിവസത്തെ പരിശീലനം തുടങ്ങി. കിലയുടെ നേതൃത്വത്തിൽ ഓൺലൈനായാണ് ക്ലാസുകൾ. അതത് പഞ്ചായത്ത് ഓഫീസ് ഹാളുകളിലാണ് ഓൺലൈൻ ക്ലാസുകൾ സജ്ജീകരിച്ചിട്ടുള്ളത്. മേൽനോട്ടത്തിനായി പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രതിനിധികൾക്ക് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും, ബ്ലോക്ക്, നഗരസഭാ പ്രതിനിധികൾക്ക് ഉച്ചയ്ക്ക് ശേഷവുമാണ് ക്ലാസ്സ്. ആദ്യ മൂന്നു ദിവസങ്ങളിൽ നഗരസഭാ ബ്ലോക്ക് പഞ്ചായത്ത് പരിശീലന വിഷയങ്ങളിൽ വ്യത്യാസമുണ്ടാകും അവസാന ദിവസം എല്ലാവർക്കും പൊതു വിഷയത്തിലാണ് ക്ലാസ്സ്. തമിഴ്, കന്നട ജനപ്രതിനിധികളായി അതതു ഭാഷകളിലും ഇത്തവണ ക്ലാസുകൾ ഉണ്ടാകും.