ശിശുക്ഷേമ സമിതി സംരക്ഷണമേറ്റെടുത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍;കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു

കൊച്ചി: ശിശുക്ഷേമ സമിതി സംരക്ഷണമേറ്റെടുത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ ,കാക്കനാട് ചില്‍ഡ്രണ്‍സ് ഹോമിന് മുന്‍പില്‍ കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു. കാലടി സ്വദേശിയായ പതിനാലുകാരി കഴിഞ്ഞദിവസമാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ശിശുക്ഷേമസമിതി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിന് ശേഷം ബന്ധുക്കള്‍ക്ക് കുട്ടിയെ കാണാന്‍ സാധിച്ചിരുന്നില്ലെന്നാണ് പരാതി. ശിശുക്ഷേമസമിതി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തശേഷം ഒരു സ്വകാര്യ കെയര്‍ ഹോമിലേക്ക് കൈമാറുകയായിരുന്നു ചെയ്തത്.തുടർന്നാണ് കുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്ത് വന്നത്.