കെവിന്‍ കേസിലെ പ്രതി ടിറ്റോ ജെറോമിന് മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ അന്വേഷണത്തിന് ജയില്‍ ഡിജിപി ഉത്തരവിട്ടു

കെവിന്‍ കേസിലെ പ്രതി ടിറ്റോ ജെറോമിന് മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ അന്വേഷണത്തിന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഉത്തരവിട്ടു. ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ വി.പി. സുനില്‍കുമാര്‍ സംഭവം വിശദമായി അന്വേഷിക്കും. ഇക്കാര്യം ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഹൈക്കോടതിയെ അറിയിച്ചു.പ്രതിയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.കഴിഞ്ഞ ദിവസമാണ്  ടിറ്റോയ്ക്ക് ജയില്‍ ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റെന്ന് തിരുവനന്തപുരം ജില്ലാ ജഡ്ജി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.