കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസിന്‍റെ സ്പെഷ്യല്‍ ഡ്രൈവ് തുടരുന്നു. 12-01-21 തീയ്യതി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ആയി 34 കേസ്സ് രജിസ്റ്റര്‍ ചെയ്തു. വിവിധ പോലീസ് സ്റ്റേഷനുകളിലായി 92 മാസ്ക് കേസ്സ്, 831 മോട്ടോര്‍ വാഹന പെറ്റി കേസ്സുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിവിധ പോലീസ് സ്റ്റേഷനുകളില്‍ ആയി 18 എക്സ്പ്ലോസീവ് റെയിഡുകള്‍ നടത്തുകയും 91 ആന്‍റി സോഷ്യല്‍ ആയിട്ടുള്ള ആള്‍ക്കാരെ അവരുടെ വാസസ്ഥലങ്ങളില്‍ എത്തി പോലീസ് ചെക്ക് നടത്തുകയും ചെയ്തു. സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS ന്‍റെ നിര്‍ദ്ദേശപ്രകാരമാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തുന്നത്. വരും ദിവസങ്ങളിലും പോലീസ്സിന്‍റെ സ്പെഷ്യല്‍ ഡ്രൈവ് തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.