നടിയെ ആക്രമിച്ച കേസിൽ ഇന്നുമുതൽ വിചാരണ പുനരാരംഭിക്കും. കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതിനാൽ വിചാരണ ഇതുവരെ നിർത്തിവെച്ചിരിക്കുകയായിരുന്നു. പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതിന് പിന്നാലെയാണ് ഇന്ന് കേസ് വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നതിനൊപ്പം തന്നെ കേസിലെ 2 പ്രതികളുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. 6 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്.