വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

തൃശൂർ പുതുക്കാട് വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ. പുതുക്കാട് കാഞ്ഞൂർ അമ്പഴക്കാടൻ വീട്ടിൽ ലിന്റയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്നുമണി മുതൽ ലിന്റയെ കാണാതായിരുന്നു. പുതുക്കാട് പൊലീസിലും ഫയർ ഫോഴ്സിലും വീട്ടുകാർ വിവരം അറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 45 വയസായിരുന്നു.