കർഷകസമരം ;ഡൽഹി മാർച്ച് കണ്ണൂരിൽ നിന്നും പുറപ്പെട്ടു

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ഡൽഹിയിൽ ഒന്നര മാസമായി നടക്കുന്ന കർഷക പ്രക്ഷോഭത്തിന്റെ  ഭാഗമാവാനാണ്  കർഷകസംഘം നേതൃത്വം നൽകുന്ന ഡൽഹി മാർച്ച്  ഇന്ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്.1000 വോളന്റീർ മാർ പങ്കെടുക്കുന്ന കേരളത്തിൽ നിന്നും 500 അംഗങ്ങളോട് കൂടിയ ആദ്യ ബാച്ച് ആണ് ഇന്ന്  യാത്ര തിരിച്ചത്. അഖിലേന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റ്‌  എസ്  രാമചന്ദ്രൻ പിള്ള ഫ്ലാഗ് ഓഫ്‌ ചെയ്തു. കർഷകർ എതിർക്കുന്ന നിയമങ്ങൾ പിൻവലിക്കാൻ  കർഷക സംഘടനകൾ കോടതി സമീപിക്കുന്നതാണ് നല്ലത് എന്നാണ് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞത്. എന്നാൽ കർഷക സമരം കോടതി അന്വേഷിക്കേണ്ട വിഷയമല്ലെന്ന് എസ് ആർ പി പറഞ്ഞു. കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിലായി നടക്കുന്ന കർഷക സംയുക്ത സമിതിയുടെ സത്യാഗ്രഹ സമര പന്തലിൽ നിന്നുമാണ്  7 ബസ്സുകളിലായി  വോളന്റീർമാർ.യാത്രാ തിരിച്ചത്. വോളന്റീർ മാർ 14 ഓടെ ന്യൂഡൽഹിയിൽ എത്തും. കർഷക സംഘം സംസ്ഥാന പ്രസിഡന്റ്‌  കെകെ രാഗേഷ് എംപി, കർഷക സംഘം സംസ്ഥാന സെക്രട്ടറി  കെ ബാലഗോപാൽ, സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ, സിപിഎം സംസ്ഥാന കമ്മിറ്റീ അംഗം  പി ജയരാജൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യ  സിപിഎം ഏരിയ സെക്രട്ടറി കെ പി സുധാകരൻ തുടങ്ങി നിരവധി നേതാക്കൾ സമര വോളന്റീർ മാരെ   യാത്രയാക്കാൻ എത്തിയിരുന്നു.