കടക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന പോക്സോ കേസിൽ ബാലക്ഷേമ സമിതി മകന് നടത്തിയ കൗണ്സിലിംഗിന്റെ റിപ്പോർട്ട് പുറത്ത്. അമ്മയ്ക്ക് എതിരെ കുട്ടി പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. നവംബർ 13ന് ബാലക്ഷേമ സമിതി നൽകിയ റിപ്പോർട്ടാണ് പുറത്തുവന്നത്. ഡിസംബർ 18 നായിരുന്നു പൊലീസ് എഫ്‌ഐആർ തയ്യാറാക്കിയത്. കൗൺസിലിംഗ് സമഗ്രമായി നടത്താൻ കഴിഞ്ഞില്ല എന്നോ, കൂടുതൽ കൗൺസിലിംഗ് വേണം എന്നോ റിപ്പോർട്ടിൽ ഇല്ല. കൗണ്സിലിംഗ് റിപ്പോർട്ട് മാത്രമാണ് നൽകിയതെന്നും മൊഴിയായി കണക്കാക്കാൻ ആവില്ലെന്നും ബാലക്ഷേമ സമിതി ചെയർപേഴ്സൻ പ്രതികരിച്ചു.