നിയമസഭാ തെരഞ്ഞെടുപ്പ്;80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട്

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പോരായ്മകള്‍ പരിഹരിച്ചായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ട് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ആരോഗ്യവകുപ്പുമായി ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായെന്നും 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് രോഗികള്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിന് ശേഷം തപാല്‍ വോട്ടിന് അപേക്ഷിക്കാം. തെരഞ്ഞെടുപ്പ് സംബന്ധിച്ച് വ്യാപക പരാതികള്‍ കണ്ണൂരിലുണ്ട് അതിനാൽ പ്രത്യേക കേന്ദ്ര സംഘം കണ്ണൂര്‍ ജില്ലയെ പ്രത്യേകം പരിഗണിക്കും.