കോൺഗ്രസിന്റെ രാജ്യ വ്യാപക സമരം പതിനഞ്ചിന്

കർഷക ദ്രോഹ നയങ്ങൾ പിൻ വലിക്കണമെന്ന് അവശ്യപ്പെട്ട് കർഷക സംഘടനകൾ രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി കോൺഗ്രസിന്റെ രാജ്യ വ്യാപക സമരം ഈ മാസം പതിനഞ്ചിന്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ജനുവരി പതിനഞ്ച് കർഷക അവകാശ ദിനമായി ആചരിക്കും. എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാർച്ചും ധർണയും സംഘടിപ്പിക്കാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചു.