കണ്ണൂര്‍ സ്പെഷ്യല്‍ സബ്ജയില്‍ സംസ്ഥാനത്തെ ആദ്യ ഹരിത ജയിലായി പ്രഖ്യാപിച്ചു

കണ്ണൂര്‍ സ്പെഷ്യല്‍ സബ്ജയില്‍ സംസ്ഥാനത്തെ ആദ്യ ഹരിത ജയിലായി പ്രഖ്യാപിച്ചു . ജയില്‍ പരിസരം മാലിന്യമുക്തമാക്കുകയും കൃഷിയിലൂടെ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്തതോടെയാണ് സ്‌പെഷ്യല്‍ സബ് ജയിലിന് ഹരിത ജയില്‍ പദവി ലഭിക്കുന്നത്. ഹരിത ജയില്‍ പ്രഖ്യാപനവും മത്സ്യകൃഷി പദ്ധതിയുടെ ഉദ്ഘാടനവും വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. കഥാകാരന്‍ ടി പത്മനാഭന്‍ മുഖ്യാതിഥിയായി. ടി പത്മനാഭന്‍ അദ്ദേഹത്തിന്റെ പുസ്തക ശേഖരത്തില്‍ നിന്നും ജയില്‍ ലൈബ്രറിക്കായി മാറ്റിവെച്ച പുസ്തകങ്ങളുടെ കൈമാറ്റവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ അനുവദിച്ച പുസ്തകങ്ങളുടെയും ബുക്ക് ഷെല്‍ഫിന്റെയും കൈമാറ്റവും നടന്നു.  പ്രിസണ്‍സസ് ആന്റ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഋഷിരാജ് സിംഗ് അധ്യക്ഷനായി.