അഴീക്കോട് എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം ഷാജിക്ക് ഹൃദയാഘാതം.

 

അഴീക്കോട് എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം ഷാജിക്ക് ഹൃദയാഘാതം.നേരത്തെ കോവിഡും സ്ഥിരീകരിച്ചിരുന്നു.
കെ എം ഷാജിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന്
ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.
അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ഷാജിയെ കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്.