കൊച്ചി: മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം. എറണാകുളം ജില്ല വിട്ടു പോകരുത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കണം എന്നിങ്ങനെയാണ് ഉപാധികള്‍.
നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.കേസില്‍ നവംബര്‍ 18നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. നേരത്തെ കേസില്‍ മൂന്നു തവണ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്തിരുന്നു