മട്ടന്നൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

ഉളിയിൽ, 21 മൈൽ ഭാഗങ്ങളിൽ മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവുമായി യുവാവ് പിടിയിലായത് . ഉളിയിൽ ആവിലാട്ടെ മുല്ലേരി കണ്ടി വീട്ടിൽ നജീബ്.പി. എന്നയാളെ 25 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത് . നജീബിൻ്റെ പേരിൽ മുൻപും കഞ്ചാവ് കേസ്സെടുത്തിട്ടുണ്ട്. പ്രിവൻ്റീവ് ഓഫീസർ ബഷീർ പിലാട്ട്, ഷാജി.കെ.കെ., സിവിൽ എക്സൈസ് ഓഫീസർമാരായ സുഹൈൽ പി.പി, ഹാരിസ് എം.പി, വിനോദ് ടി.ഒ. എന്നിവർ റെയ്ഡിൽ പങ്കെടുത്തു. അതിനിടയിൽ  എക്സൈസ് അയ്യല്ലൂരിൽ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടയിൽ ശിവപുരം മരുവഞ്ചേരി ഭാഗത്ത് ദിയ നിവാസിൽ സി..കെ. ദിനേശൻ എന്നയാളെ 18 കുപ്പി വിദേശമദ്യവുമായി അറസ്റ്റ് ചെയ്തു.ദിനേശൻ്റ KL 58 y 5233 വണ്ടിയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസവും മട്ടന്നൂർ എക്സൈസ് ഇതേ രീതിയിൽ മദ്യകേസ് എടുത്തിരുന്നു.