കോവിഡ് വാക്‌സിൻ വിതരണത്തിനായുള്ള ഡ്രൈ റൺ രണ്ടാം ഘട്ടവും സംസ്ഥാനത്ത് വിജയകരണമായി പൂർത്തിയായി.പതിനാല് ജില്ലകളിലായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടന്നത്.രാവിലെ ഒൻപതു മുതൽ 11 മണിവരെയാണ് ഡ്രൈ റൺ.വാക്‌സിൻ എപ്പോൾ എത്തിയാലും കേരളം കോവിഡ് വാക്‌സിന് സജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
പതിനാല് ജില്ലകളിലായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടന്നത്.ആദ്യ ഘട്ടത്തിലേത് പോലെ തന്നെ ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതം പങ്കെടുത്തു.