കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിന് ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യമായതിനാല്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം.കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ചത്തീസ്ഗഡ്,ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കാണ് കത്ത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം കത്തിലൂടെ നിര്‍ദേശിച്ചിരിക്കുന്നത്. പരിശോധന വര്‍ധിപ്പിക്കാനും രോഗവ്യാപനം തടയാനുള്ള നടപടി ശക്തമാക്കനും നിര്‍ദേശമുണ്ട്.

അതേസമയം കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് രാത്രി കേരളത്തിലെത്തും. നാളെ കോട്ടയം ജില്ലയും മറ്റന്നാള്‍ ആലപ്പുഴ ജില്ലയും സന്ദര്‍ശിക്കും. സന്ദര്‍ശ ശേഷം തിങ്കളാഴ്ച ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.