സംസ്ഥാനത്ത് നാളെ 46 കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിൻ ഡ്രൈറൺ നടത്തും. രാവിലെ 9 മണി മുതൽ 11 മണി വരെയാണ് ഡ്രൈറൺ. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവർത്തകർ വീതം ഡ്രൈറണ്ണിൽ പങ്കെടുക്കും. വാക്സിനേഷനുവേണ്ടി സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 3,51,457 പേർ ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു . വൈറസിന്‍റെ ഭീതിയില്‍ കഴിഞ്ഞ ലോകത്ത് പ്രതീക്ഷയുടെ പുതുവര്‍ഷവുമായാണ് കോവിഡ് വാക്സീന്‍ എത്തുന്നത്. ഇന്ത്യ കുത്തിവയ്പ്പിനായി തയ്യാറെടുത്തുകഴിഞ്ഞു. രണ്ടു വാക്സീനുകള്‍ക്ക് അടിയന്തര അനുമതിയും നല്‍കി. ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലടക്കം കുത്തിവയ്പ് ആരംഭിക്കും. വിതരണത്തിന്‍റെ പടിവാതിലില്‍ നില്‍ക്കെയാണ് സംസ്ഥാനത്ത് നാളെ ഡ്രൈറൺ നടത്തുന്നത്.