ഐ.എസ്. ബന്ധമെന്ന എന്‍.ഐ.എ. ആരോപണം; മലയാളിക്ക് ഏഴ് വര്‍ഷം കഠിന തടവ്


ഐ.എസ് ബന്ധമെന്ന എന്‍.ഐ.എ. ആരോപണത്തില്‍ മലയാളിക്ക് ഏഴ് വര്‍ഷം കഠിന തടവ്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഇസ്മായീല്‍ മൊഹിയുദ്ദീന്‍ എന്ന വി.കെ ഷാജഹാനെയാണ് ഏഴുവര്‍ഷം കഠിന തടവിനും 73,000 രൂപ പിഴയടക്കാനും വിധിച്ചത്. ഡല്‍ഹി എന്‍.ഐ.എ കോടതിയുടേതാണ് വിധി. കണ്ണൂര്‍ കൂടാളി സ്വദേശിയായ വി.കെ ഷാജഹാന്‍ 2016 മുതല്‍ ഐ.എസിന് വേണ്ടി പ്രവര്‍ത്തിച്ചതായാണ് എന്‍.ഐ.എ പറയുന്നത്.

ഭീകരതയെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ടില്‍ ഐഎസ് ഐഎസ് ബന്ധമുള്ള നിരവധിപേര്‍ കേരളത്തിലുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നെന്ന് ആരോപിച്ചാണ് ഷാജഹാനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഷാജഹാനു മേല്‍ യുപിഎയും ചുമത്തിയിരുന്നു. 2017 ല്‍ തുര്‍ക്കിയിലേക്ക് അനധികൃതമായി കടക്കവേ തുര്‍ക്കി പൊലീസ് പിടികൂടിയ വി.കെ ഷാജഹാനെ പിന്നീട് ഇന്ത്യക്ക് കൈമാറുകയായിരുന്നു.