തപാല്‍ ഓഫീസുകളിലെ വിവിധ സേവനങ്ങളും പദ്ധതികളും പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ തപാല്‍ മേള സംഘടിപ്പിക്കുന്നു. ഇന്ന് മുതൽ ജനുവരി 16 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ സേവനം ലഭ്യമാകും. പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലെ ആധാറിലെ തെറ്റ് തിരുത്തുന്നതിനും ഫോട്ടോ മാറ്റുന്നതിനും അഞ്ച് വയസിനും 15 വയസിനും ഇടയിലുള്ള കുട്ടികളുടെ ആധാര്‍ പുതുക്കലിനും കൊവിഡ് മാനദണ്ഡം പാലിച്ച് കൊണ്ടുള്ള സൗകര്യം കൗണ്ടറുകളില്‍ ലഭ്യമാകും. പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ ചേരുന്നതിനും സുകന്യ സമൃദ്ധി, പി.പി.എഫ് തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതിയില്‍ ചേരുന്നതിനുമുള്ള സൗകര്യവും ലഭ്യമായിരിക്കും.