പുതിയ പാര്‍ലമെന്റ് നിര്‍മ്മാണ പദ്ധതിക്ക് സുപ്രീം കോടതിയുടെ അനുമതി

പുതിയ പാര്‍ലമെന്റ് നിര്‍മ്മാണ പദ്ധതിക്ക് സുപ്രീം കോടതിയുടെ അനുമതി. പാര്‍ലമെന്റ് മന്ദിരമടക്കമുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെയുള്ള ഹരജികളില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്. പദ്ധതിക്ക് ലഭിച്ച അനുമതികളിലോ ഭൂമി ഉപയോഗത്തിലോ ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പദ്ധതി നിര്‍മ്മാണത്തിനുള്ള അനുമതി നൽകിയത് .
.പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹരജികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു അവയില്‍ തീര്‍പ്പുണ്ടായ ശേഷമേ നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാവൂ എന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.