കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്. കൊവിഡ് 19 വാക്‌സിന്‍ ലഭിക്കാനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫോണിലൂടെയും ഇ മെയില്‍ മുഖേനയും വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
പേര് രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൂര്‍ പണം അടയ്ക്കാനായി പേയ്‌മെന്റ് ലിങ്കുകള്‍ നല്‍കി പൊതുജനങ്ങളെ കബളിപ്പിക്കാനും, ആധാര്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയവ ആവശ്യപ്പെട്ട് അതിലൂടെ ബാങ്ക് വിവരങ്ങള്‍ ശേഖരിച്ചു തട്ടിപ്പു നടത്താനും സാധ്യതയുണ്ടെന്ന് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു.