നഗര ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കാൾടെക്സ് മുതൽ താഴെചൊവ്വ വരെ നടത്തുന്ന കോൾഡ് മില്ലിങ് ടാറിങ് നാളെ രാവിലെ മുതൽ പുനരാരംഭിക്കും. ഭൂഗർഭ കേബിളിന് വേണ്ടി ദേശീയപാതയിൽ എടുത്ത കുഴികൾ അടയ്ക്കുന്നത് ഇന്ന് വൈകിട്ടോടെ പൂർത്തിയാകുമെന്ന് കണ്ണൂർ ദേശീയപാത പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി പ്രശാന്ത് പറഞ്ഞു. ദേശീയപാതയിലൂടെ ഉള്ള ഗതാഗതം വിവിധ സമാന്തര പാതകളിലൂടെ വഴിതിരിച്ചു വിട്ടിരിക്കുകയാണ്. ഭൂഗർഭ കേബിൾ ഇടുന്ന പ്രവർത്തികൾ വെള്ളിയാഴ്ചയോടെ കെഎസ്ഇബി പൂർത്തീകരിച്ചിരിക്കുന്നു.ഗതാഗതം തിരിച്ചുവിട്ടതോടെ തോട്ടട ജെഡിഎസ്, ജംഗ്ഷൻ ,റെയിൽവേ ഗേറ്റ് ,ചാല ബൈപാസ് , കണ്ണൂർ സിറ്റി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിൽ പോലീസ് നിരീക്ഷണവും നിയന്ത്രണവും ഉണ്ട്.