ജനപ്രതിനിധികളെ ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ അഭിമുഖീകരിക്കും 

തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തി നാലായിരത്തിലേറെ ജനപ്രതിനിധികളെ ഓൺലൈനായി അഭിമുഖീകരിക്കാൻ മുഖ്യമന്ത്രി. ജനുവരി ആറിന് രാവിലെ 11 30നാണ് പരിപാടി. നവകേരളം കർമപദ്ധതിയിൽ ജന പ്രതിനിധികളുടെ പിന്തുണ അഭ്യർത്ഥിക്കുക മുതിർന്ന പൗരന്മാർക്കായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പദ്ധതികളെ കുറിച്ച് വിശദീകരിക്കുക. തദ്ദേശസ്ഥാപനങ്ങളിൽ കൂടെയുള്ള ഭവന നിർമ്മാണ പദ്ധതികൾ ഊർജിതമാക്കുക പ്രതിരോധനടപടികൾ കാര്യക്ഷമമാക്കുക. തുടങ്ങിയ കാര്യങ്ങൾ ആകും മുഖ്യമന്ത്രി ഊന്നൽ നൽകുക.