സംസ്ഥാനത്തെ നാല് ജില്ലകളിൽ കോവിഡ് വാക്സിൻ ഡ്രൈ റൺ പുരോഗമിക്കുന്നു

സംസ്ഥാനത്തെ നാല് ജില്ലകളിൽ കോവിഡ് വാക്സിൻ ഡ്രൈ റൺ പുരോഗമിക്കുന്നു. തിരുവനന്തപുരം ,പാലക്കാട് ,ഇടുക്കി ,വയനാട് ജില്ലകളിലാണ് ഡ്രൈ റൺ നടത്തിയത് .തിരുവനന്തപുരത്ത് പേരൂര്‍ക്കട ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രിയായ കിംസ്, പൂഴനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഇടുക്കിയില്‍ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം,പാലക്കാട് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം,വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഡ്രൈ റണ്‍ നടക്കുന്നുണ്ട് .ഡ്രൈ റണ്‍ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം പങ്കെടുക്കും.