തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നു വയസുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. അൽത്താഫ് എന്ന വിദ്യാർഥിയെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തറുത്തിന് ശേഷം ഇളയ സഹോദരനെയും കൊണ്ട് പിതാവ് കുളത്തിൽ ചാടുകയായിരുന്നു.
കുട്ടിയുടെ പിതാവായ സഫീറിന്‍റെ(38) മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇളയകുട്ടിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. സംഭവസ്ഥലത്ത് ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.